‘വന്ന വഴി മറക്കരുത്’ പ്രിയങ്കയ്ക്ക് താക്കീത് നല്‍കി കരീന

പ്രിയങ്ക ചോപ്രയ്ക്ക് താക്കീത് നല്‍കി കരീന കപൂര്‍. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു കരീനയുടെ പരാമര്‍ശം. നടന്‍ വരുണ്‍ ധവാന്റെ കാമുകിയുടെ പേര് എന്താണെന്ന് അറിയാമോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് കരീന കപൂര്‍ പരിഭവത്തോടെ പെരുമാറിയത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞത് എന്താണെന്നായിരുന്നു കരീന പ്രിയങ്കയോട് ആദ്യം ചോദിച്ചത്. നിങ്ങള്‍ക്കിപ്പോള്‍ ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ. വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് കരീന പറഞ്ഞു.

വീഡിയോ കാണാം..