ലോകം കണ്ട കരുത്തുറ്റ വനിതകളില്‍ പ്രിയങ്ക ചോപ്രയും

ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിതകളുടെ ലിസ്റ്റില്‍ നടി പ്രിയങ്ക ചോപ്രയും. സ്വന്തം ശ്രമങ്ങളിലൂടെ സമൂഹത്തില്‍ പരിണാമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സെലിബ്രിറ്റികളായ നൂറു വനിതകളെയാണ് ഫോബ്‌സ് മാസിക ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്. നാലു ഇന്ത്യന്‍ വനിതകളെയാണ് ഇക്കുറി തെരഞ്ഞെടുത്തിരിക്കുന്നത്. എച്ച് സി എല്ലിന്റെ സിഇഒ റോഷ്‌നി നഡാര്‍ മല്‍ഹോത്ര, വ്യവസായി കിരണ്‍ മസുംദര്‍ ഷാ, എച്ച് ടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്ടിയ എന്നിവരാണ് പ്രിയങ്കക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മറ്റു ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയില്‍ പ്രിയങ്ക ഇടംനേടിയിരിന്നു

പത്മശ്രീയും ദേശീയ അവാര്‍ഡും സ്വന്തമാക്കിയ നടിയെന്നതിലുപരി യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ പ്രിയങ്ക സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തമുണ്ട് . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീ പുരുഷ സമത്വം, ഫെമിനിസം എന്നീ വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട് പ്രിയങ്ക.