പ്രിയ വാര്യര്‍ നാനിയുടെ നായികയായി തെലുങ്ക് ചിത്രത്തില്‍..!!

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന് പ്രശസ്തി നല്‍കിയ അഡാര്‍ ലൗവ് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തില്ലെങ്കിലും ഒട്ടേറെ കഥാപാത്രങ്ങളാണ് പ്രിയ വാര്യരെ തേടിയെത്തുന്നത്. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തില്‍ പ്രിയ വാര്യര്‍ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടന്‍ നാനിയുടെ നായികയാവാനാണ് പ്രിയ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. വിക്രം കുമാറാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!