”കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്” അഭിപ്രായം തുറന്നുപറഞ്ഞ് പൃിഥ്വി രാജ്…

വിവാദം ശക്തമായി ഏറെ നാളുകള്‍ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ‘നൈന്‍’ എന്ന സിനിമയെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നയം വ്യക്തമാക്കിയത്. ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നും പൃഥ്വി ചോദിക്കുന്നു.

”പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്, വീട്ടില്‍ പൂജാ മുറിയിലും പ്രാര്‍ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. ശബരിമലയില്‍ ദര്‍ശനത്തിനായി പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ… നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ… അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്” .പൃഥ്വി ചോദിക്കുന്നു.