‘പ്രേതം 2’വിന്റെ പുതിയ പോസ്റ്റര്‍ കാണാം

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.

രണ്ടാം ഭാഗത്തില്‍ സാനിയ അയ്യപ്പനും, ദുര്‍ഗ കൃഷ്ണയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.