പ്രേതം 2 ലൊക്കേഷന്‍ വീഡിയോ കാണാം..

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ലെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു . 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.

വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹൊറര്‍ കോമഡി ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്. സാനിയ അയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം.ചിത്രത്തിലെ ഗാനങ്ങളുടെ വരികളും സംഗീതവും ഒരുക്കുന്നത് ആനന്ദ് മധുസൂദനാണ്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം.