പ്രണവിന്റെ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍

അരുണ്‍ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ നായികയെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. സയ ഡേവിഡ് ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മോഡലിങ്ങിലൂടെയാണ് റേച്ചല്‍ ഡേവിഡ് എന്ന സയ ഡേവിഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്. എന്നാല്‍ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പഴയ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യതയുള്ളൂ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.

error: Content is protected !!