പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പ്രാണയുടെ ആദ്യ ഗാനം ഇറങ്ങി

വികെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യാ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണയുടെ പ്രമോഷന്‍ ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഹരി നാരായണന്‍ രചിച്ച വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീത നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ്പാ രാജാണ്. പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്‌നി, ഭൂമി എന്നിവ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള നൃത്ത അവതരണമാണ് പാട്ടില്‍ ഒരിക്കിയിരിക്കുന്നത്. ഗായിക ശില്‍പ്പാ രാജ് തന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയുടെ ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ പ്രാണ റിലീസ് ചെയ്യുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ചത് രാജേഷ് ജയരാമനാണ്. ലോക പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയി ബാങ്ക്‌സ് സംഗീതം നല്‍കുന്നു. പി സി ശ്രീറാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജനുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും.

ഗാനം കാണാം..

error: Content is protected !!