പ്രാണയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നടി നിത്യ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമായ പ്രാണയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമാണ് പ്രാണ. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയ്ക്കു വേണ്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ പി.സി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിട്ടു ഒരേസമയമാണ് പ്രാണ ചിത്രീകരിക്കുന്നത്. നിത്യ മേനോന്‍തന്നെയാണ് ഒരേ രംഗം നാല് ഭാഷകളില്‍ അഭിനയിക്കുന്നത്.