പൊട്ടിച്ചിരുകളുമായി തട്ടുംപുറത്ത് അച്യുതന്‍ എത്തുന്നു… ഒഫീഷ്യല്‍ ട്രെയ്‌ലര്‍ കാണാം…

കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിക്കുന്ന കോമഡി ഡ്രാമ ചിത്രം തട്ടുംപുറത്ത് അച്യുതന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ട്രെയ്‌ലര്‍ മലയാളത്തിലെ പ്രിയപ്പെട്ട താരം നിവിന്‍ പോളിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഒപ്പം  കുഞ്ചാക്കോക്കും ലാല്‍ ജോസിനും ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ക്കും നിവിന്‍ ആശംസകള്‍ നേരുകയും ചെയ്തു.
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഹരീഷ് കണാരനും ട്രെയ്‌ലര്‍ തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുതുമുഖ നടിയായ ശ്രാവണയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.  ലാല്‍ ജോസും ചിത്രത്തിലെ കഥാപാത്രങ്ങളിലൊരാളായെത്തുന്നുണ്ടാണ് സൂചനകള്‍. ചിത്രം ഡിസംബര്‍ 22ന് തിയ്യേറ്ററുകളിലെത്തും.

ട്രെയ്‌ലര്‍ കാണാം…

error: Content is protected !!