ഇനി പിക്കാച്ചുവിനെ പിടിക്കാന്‍ എങ്ങും പോകേണ്ട.. ആള് ദേ സ്‌ക്രീനില്‍..

ഇനി പിക്കാച്ചുവിനെ തേടി നടന്നു വിഷമിക്കേണ്ട.. മേയ് 10 ന് ആള്‍ നിങ്ങള്‍ക്കു മുന്‍പില്‍ സ്ര്കീനുകളിലെത്തുകയാണ്. ‘പോക്കിമോണ്‍: ഡിറ്റക്ടിവ് പിക്കാച്ചു’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലും ഇന്ത്യയൊട്ടാകെയും വളരെ ശ്രദ്ധേയമായിരുന്നു ‘പോക്കിമോണ്‍ ഗോ’ എന്ന
മൊബൈല്‍ ഗെയിം. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും സപ്പോര്‍ട്ട് ചെയ്യുന്ന ഗെയിം ഓണ്‍ലൈനായാണ് കളിക്കുന്നത്. ഗെയിം കളിക്കുന്നയാള്‍ തന്റെ മൊബൈലുമായ് പോക്കിമോണ്‍ എന്ന ആനിമേറ്റട് ജീവികളെ തേടി നടക്കുകയാണ് ചെയ്യുന്നത്. പോക്കിമോണ്‍ ഉള്ള സ്ഥലത്തെത്തുമ്പോള്‍ മൊബൈലില്‍ അത് കാണിക്കുന്നു. അത് കൊണ്ട് തന്നെ കളിക്കുന്നയാളുമായ് അടുത്ത് ഇടപഴകുന്ന ഒരു ഗെയിം ആണിത്. ഇങ്ങനെ പോക്കിമോണ്‍ തേടി നടന്ന് അശ്രദ്ധ മൂലം അപകടത്തില്‍ പെട്ടവരുടെ വാര്‍ത്തകള്‍ വരെ ഉണ്ടായിരുന്നു.

പണ്ട് ആനിമേഷന്‍ സീരീസായി പുറത്തിറങ്ങിയ കഥയെ അടിസ്ഥാനമാക്കിയാണ് 2016 ല്‍ നയാന്റിക്ക് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി പോക്കിമോണ്‍ ഗോ പുറത്തിറക്കിയത്.
ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയ വിവരം വളരെ ആകാംക്ഷയോടെയാണ് പോക്കിമോണ്‍ പ്രേമികള്‍ വരവേറ്റിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഹോളിവുഡ് ആനിമേഷന്‍ സിനിമ, ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി എന്ന ചിത്രത്തിന്റെ രചയിതാവ് നിക്കോള്‍ പേള്‍മാനും ലെറ്റര്‍മാനും ചേര്‍ന്നാണ് പോക്കിമോണിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. പോക്കിമോണ്‍ ഗോ വീഡിയോ ഗെയിമിനെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

പോക്കിമോണ്‍ ശാഖയിലെ ആദ്യത്തെ ആക്ഷന്‍ ബെയ്‌സ്ഡ് ചിത്രമാണിത്. ഹോളിവുഡ് നടന്‍ റയന്‍ റെയ്‌നോള്‍ഡ്‌സാണ് ചിത്രത്തില്‍ പിക്കാച്ചു എന്ന പോക്കിമോണ്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്. ലോക ചലച്ചിത്ര രംഗത്തെ ഭീമന്‍മാരായ വാര്‍ണര്‍ ബ്രോസും, ലെജന്‍ഡറി പിക്‌ചേഴ്‌സും, പോക്കിമോണ്‍ കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മെയ് 10ന് റിയല്‍ 3ഡി ഗ്രാഫിക്‌സില്‍ പുറത്തിറങ്ങും.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം..