പേട്ടയില്‍ വില്ലനായ് വിജയ് സേതുപതി

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  ‘ജിത്തു’  എന്ന കഥാപാത്രമായി വ്യത്യസ്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരമുള്ളത്. ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായാണ് എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ അഭിനയിക്കുന്നു. സണ്‍പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധിമാരനാണ് പേട്ട നിര്‍മിക്കുന്നത്.

error: Content is protected !!