‘പേട്ട’, ആദ്യ ഗാനം ഡിസംബര്‍ 3ന്…

പൊങ്കല്‍ റിലീസിനൊരുങ്ങുന്ന രജനീ കാന്തിന്റെ ചിത്രം പേട്ടയുടെ ആദ്യ ഗാനം ഡിസംബര്‍ മൂന്നാം തീയതി പുറത്തിറങ്ങും. പ്രശസ്ത തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിവേക് ആണ് വരികള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്‍പതിനായിരുന്നു ഗാനം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളാണ് എത്തുന്നത്. സിമ്രാന്‍, ത്രിഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നത്.കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

സിമ്രാനും രജനിയും വ്യത്യസ്ത ലുക്കുകളിലെത്തിയ  ഈയിടെ ഇറങ്ങിയ  പോസ്റ്റര്‍ ഏറെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗാനം പുറത്തിറങ്ങുന്നതിന്റെ വാര്‍ത്ത ‘തലൈവര്‍ കൂത്ത്’ എന്ന ടാഗോടെ തമിഴ് സിനിമാ ലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഗാനത്തിന്റെ റിലീസ് പോസ്റ്റര്‍ കാണാം…

 

error: Content is protected !!