ആഘോഷമായി പേട്ടയുടെ ആദ്യ ഗാനം പുറത്ത്….

പൊങ്കലിന് വേണ്ടിയുള്ള മധുരവുമായി പേട്ടയിലെ ആദ്യ ഗാനം പുറത്ത്. ഇന്ന് വൈകുന്നേരും 6 മണിയോടെ പുറത്തിറങ്ങിയ ഗാനം സണ്‍ പിക്‌ചേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ആദ്യം അപ്‌ലോഡ് ചെയ്തത്. പിന്നീട്  ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സണ്‍ പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിലും പങ്കുവെച്ചിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് എക്കാലത്തെയുമുള്ള ഗാനങ്ങളില്‍ പോലെ ഒരു ഉത്സവ അനുഭൂതി പ്രക്ഷകന് നല്‍കാന്‍ സാധിക്കുന്നു. ഗാനത്തിനിടക്ക് രജനിയുടെ മോഷന്‍ പോസ്റ്ററും ചിത്രത്തില്‍ കാണാം. വീഡിയോ ഇതിനോടകം തന്നെ 4 ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു.

എസ്. പി. സുബ്രഹ്മണ്യവും അനിരുദ്ധും ഒരുമിച്ച് ചേര്‍ന്ന് ആലപിച്ച ഗാനത്തിലെ ഇന്‍ട്രോയുമായി
എസ്. പി. സുബ്രഹ്മണ്യം എത്തിയതും പ്രേക്ഷകരെ അതിയശിപ്പിച്ചു. പൊങ്കലിന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഡിസംബര്‍ 7ന് തിയ്യേറ്ററുകളിലെത്തും.

ഗാനം കാണാം….

error: Content is protected !!