‘പേട്ട’യിലെ തകര്‍പ്പന്‍ ഗാനം ‘ആഹാ കല്യാണ’ത്തിന്റെ വീഡിയോ കാണാം..

രജനികാന്ത് ചിത്രം പേട്ടയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആഹാ കല്യാണം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തത്. കാര്‍ത്തിക് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ആന്റണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിച്ച ചിത്രം 200 കോടി രൂപയിലധികം ആഗോള കളക്ഷന്‍ നേടിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ത്രിഷയാണ് മറ്റൊരു നായിക. ശശികുമാര്‍, വിജയ് സേതുപതി, മേഘ ആകാശ്, ബോബി സിംഹ, നവാസുദീന്‍ സിദ്ധിഖി, സന്നത് റെഡ്ഡി, മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

വീഡിയോ കാണാം..