പേരന്‍പില്‍ വിജയ് യേശുദാസ് പാടിയ ‘ ദൂരമായ് ‘ ഗാനം ആസ്വദിക്കാം..

പ്രശസ്ത സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേരന്‍പ് ‘ എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. വിജയ് യേശുദാസ് പാടിയ ദൂരമായി എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്ജലി അമീര്‍, സമുദ്രക്കനി,അഞ്ജലി,തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണ് പേരന്‍പ്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്.

error: Content is protected !!