പേരന്‍പിലെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിലെ മേക്കിംഗ് വീഡിയോ പുറത്ത്. ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമുദന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമുദനായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരണത്തെക്കുറിച്ചും മമ്മൂട്ടിയുമായുള്ള വര്‍ക്കിംഗ് എക്‌സ്പീരിയന്‍സിനെക്കുറിച്ചൊക്കെ സംവിധായകന്‍ റാം പറയുന്നുണ്ട്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. സമുദ്രക്കനി, സാധന, അഞ്ജലി,അഞ്ജലി അമീര്‍,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. ഫെബ്രുവരി ഒന്നിനാണ് പേരന്‍പ് റിലീസ് ചെയ്യുന്നത്.

error: Content is protected !!