പതിനെട്ടാം പടിയുടെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 60ല്‍ അധികം പുതുമുഖങ്ങള്‍ ചിത്രത്തിലുണ്ട്. നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിഥ്വിരാജും ടൊവിനോ തോമസും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം മാമാങ്കത്തിനും ആക്ഷന്‍ ഒരുക്കുന്നത് മാസ്റ്റര്‍ കെച്ചയാണ്.

error: Content is protected !!