പരിയേറും പെരുമാളിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

കതിര്‍ നായകനായെത്തുന്ന ചിത്രം പരിയേറും പെരുമാളിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വക്കീലാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കതിര്‍ അഭിനയിക്കുന്നത്.

സന്തോഷ് നാരായണന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് പാ രഞ്ജിത്താണ്. ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

പരിയേറും പെരുമാള്‍ ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. തമിഴ്‌നാട്ടിലെ ദളിത് ജീവിത പരിസരവും സാമൂഹ്യ ജിവിതത്തില്‍ ജാതി ഏതെല്ലാം വിധത്തില്‍ നിലനില്‍ക്കുന്നുവെന്നും ചിത്രം പലവിധത്തില്‍ സംവദിക്കുന്നു.

error: Content is protected !!