ജീവിതമെന്ന സിനിമയുമായി ‘പെയ്ന്‍ന്റിങ്ങ് ലൈഫ്..’

സിനിമയെക്കുറിച്ച് സിനിമകള്‍ വരാറ് വളരെ കുറവാണ്. അത്തരത്തിലൊരു ജീവിതമാകുന്ന സിനിമയുടെ കഥയുമായ് എത്തുകയാണ് ബിജുകുമാര്‍ ദാമോദരന്റെ പെയ്ന്റിങ്ങ് ലൈഫ്. ഹിമാലയത്തിനടുത്ത് ഒരു ഗ്രാമത്തില്‍ ഷൂട്ടിങ്ങിനെത്തി, പ്രകൃതി ദുരന്തങ്ങളാല്‍ അവിടെ നിന്നും പുറത്ത് കടക്കാന്‍ സാധിക്കാതെ പോകുന്ന ഒരു ബോളിവുഡ് നിര്‍മ്മാതാവിന്റെയും അദ്ദേഹത്തിന്റെ അണിയറപ്പ്രവര്‍ത്തകരുടെയും കഥയാണ് ചിത്രം പറയുന്നത്. ആദ്യം തന്റെ ചിത്രത്തിലേക്കുള്ള ഒരു പ്രൊഡക്ട് മാത്രമായി കണ്ട പ്രകൃതിയും ചുറ്റുപാടുകളും പിന്നീട് അദ്ദേഹത്തെ തളച്ചിടുമ്പോള്‍ ആഡംബര ജീവിതത്തില്‍ നിന്നും യഥാര്‍ത്ത ജീവിതത്തിലേക്കുള്ള ഒരു കയറ്റിറക്കമാണ് ചിത്രത്തില്‍ സംഭവിക്കുന്നത്. അവിടെ പ്രകൃതിയുടെ നിയമങ്ങളാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്നത്.

 

സിക്കിമില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ബിജുകുമാര്‍ ദാമോദരന്റെ ആദ്യ ഇന്‍ഗ്ലീഷ് ഷോട്ട് ഫിലിം കൂടിയാണിത്. സിക്കിമിന്റെ മനോഹാരിതയും സംസ്‌കാരവുമാണ് ചിത്രത്തിലെ പ്രകൃതിയുടെ സ്വാഭാവികതയെ പ്രേക്ഷകന് വരച്ചു കാട്ടുന്നത്.

13ാമത് എത്ത്യോപ്പ്യ ഫിലിം ഫെസ്റ്റിവല്‍, 16ാമത് ചെന്നൈ ഫിലിം ഫെസ്റ്റിവല്‍, ദാക്ക ഫിലിം ഫെസ്റ്റിവല്‍, 42ാമത് മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിങ്ങനെ നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളില്‍ പെയ്ന്റിങ്ങ് ലൈഫ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രകാശ് ബാരെ, ലയെഴ്‌സ് ഡൈസിലൂടെ പ്രശസ്തയായ നടി ഗീതാഞ്ജലി താപ്പ, മീര വാസുദേവന്‍, രവി സിങ്ങ്, റിത്ബാരി ചക്രപോര്‍ത്തി, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇത്തവണത്തെ ഐ,എഫ്,എഫ് കെയില്‍ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം..

error: Content is protected !!