ഓട്ടര്‍ഷ നവംബര്‍ 23 ന് എത്തും

സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓട്ടര്‍ഷ’ എന്ന ചിത്രം നവംബര്‍ 23ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. ജയിംസ് ആന്‍ഡ് ആലീസിനു ശേഷം സുജിത്ത് വാസുദേവ് അനുശ്രീയെ നായികയാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിന്റെ ഛായാഗ്രഹണവും സുജിത്ത് വാസുദേവ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.  എം.ഡി ക്ലബ് ആന്‍ഡ് ലാര്‍വ മീഡിയയുടെ ബാനറില്‍ മോഹന്‍ദാസ്, ലെനിന്‍ വര്‍ഗീസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വനിതാ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥയാണ് ഓട്ടര്‍ഷ പറയുന്നത്. ടിനി ടോം, സുബീഷ്, നസീര്‍ സംക്രാന്തി, ശിവദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

error: Content is protected !!