ഓസ്‌ക്കറിന്റെ പുതിയ പദ്ധതി ; ആക്ഷന്‍ : ദി അക്കാദമി വിമന്‍സ് ഇനീഷ്യേറ്റീവ്

സംവിധായികമാര്‍ക്ക് പരസ്പരം ബന്ധപ്പെടാനും തങ്ങളുടെ കഥകള്‍ പങ്കുവയ്ക്കാനും അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യവുമായി ‘ആക്ഷന്‍: ദി അക്കാദമി വിമന്‍സ് ഇനീഷ്യേറ്റീവ്’. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി.

അക്കാദമിയുടെ തന്നെ എ 2020 എന്ന സംരംഭത്തിന്റെ തുടര്‍ച്ചയാണ് പുതിയ പദ്ധതി. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനും കമ്മ്യൂണിറ്റിയില്‍ നിന്നും എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പുവരുത്താനുമാണ് എ 2020 ആരംഭിച്ചത്.

ഇ എന്റര്‍ടെയ്ന്‍മെന്റിന്റേയും സ്വരോസ്‌കിയുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയും ദി ലൊസാഞ്ചല്‍സ് വിമന്‍സ് ലഞ്ച്, വനിതാ സംവിധായകരും കൊമേഡിയന്‍ ഹന്നാ ഗാഡ്ബിയും, എഴുത്തുകാരിയും നടിയും നിര്‍മ്മാതാവുമായ ലെനാ വെയ്ത്തുമായുമുള്ള ഓണ്‍ സ്‌റ്റേജ് സംഭാഷണ പരിപാടിയും സംഘടിപ്പിക്കും.

ഒപ്പം സ്ത്രീകള്‍ക്കായുള്ള അക്കാദമി ഗോള്‍ഡ് ഫെല്ലോഷിപ്പ്, അക്കാദമി ഡയറക്ടറി എന്നിവ ഉള്‍പ്പെടുത്തും. ഒക്ടോബര്‍ 15ന് ലണ്ടനിലും ഒക്ടോബര്‍ 30ന് ലൊസാഞ്ചല്‍സിലും നടക്കുന്ന വാര്‍ഷിക പരിപാടിയില്‍ അക്കാദമി ഗോള്‍ഡന്‍ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ വനിതകളുടെ പേരുകള്‍ പ്രഖ്യാപിക്കും.