2019ലെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു

2019 ലെ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനും നടനുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ബൊഹമിയന്‍ റാപ്‌സൊഡി മികച്ച ചിത്രത്തിനുള്‍പ്പെടെ അഞ്ച് നോമിനേഷനുകള്‍ കരസ്ഥമാക്കി. റോക്ക് സംഗീതജ്ഞനായ ഫ്രെഡ്ഡി മെര്‍ക്കുറിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ മെര്‍ക്കുറിയെ അഭ്രപാളിയില്‍ അനശ്വരനാക്കിയ റേമി മാലേക്ക് മികച്ച നടനുള്ള നോമിനേഷന്‍ കരസ്ഥമാക്കി. ബ്ലാക് പാന്തര്‍, ബ്ലാക്‌ലന്‍സ്മാന്‍, ദ് ഫേവറിറ്റ്, ഗ്രീന്‍ ബുക്ക്, റോമ, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് ചിത്രങ്ങള്‍.

പത്ത് വീതം നാമനിര്‍ദേശങ്ങള്‍ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്. ‘എ സ്റ്റാര്‍ ഇസ് ബോണ്‍’ എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച പ്രശസ്ത പോപ്പ് താരം ലേഡി ഗാഗ ഇക്കുറി മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

‘വൈസ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയ്ല്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടിയപ്പോള്‍ എ സ്റ്റാര്‍ ഈസ് ബോണിലെ അഭിനയത്തിന് ബ്രാഡ്‌ലി കൂപ്പറും ലോഡി ഗാഗയും മികച്ച നടന്റെയും നടിയുടെയും പട്ടികയില്‍ ഇടം നേടി. യോര്‍ഗോസ് ലാന്‍തിമോസ് ( ദ് ഫേവറിറ്റ്), അല്‍ഫോണ്‍സോ ക്വറോന്‍ (റോമ), ആഡം മക്കയ് (വൈസ്) എന്നിവര്‍ മികച്ച സംവിധായകരില്‍ ഇടം നേടി. യലിറ്റ്‌സ അപ്പാരിസിയോ (റോമ), ഒലീവിയ കോള്‍മാന്‍ (ദ് ഫേവറിറ്റ് ), ഗ്ലെന്‍ ക്ലോസ് (ദ് വൈഫ്) എന്നിവര്‍ മികച്ച നടിമാരുടെ പട്ടികയില്‍ ഇടം നേടി. ദ് ഫേവറിറ്റിലെ അഭിനയത്തിന് എമ്മ സ്റ്റാണ്‍ മികച്ച സഹനടിക്കുള്ള പട്ടികയില്‍ ഇടം നേടി. ഫെബ്രുവരി 24നാണ് അവാര്‍ഡ് പ്രഖ്യാപിക്കുക

error: Content is protected !!