പ്രക്ഷകരെ ചിരിപ്പിക്കാന്‍ ലല്ലുവും കൂട്ടരും എത്തുന്നു. ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ പോസ്റ്റര്‍ കാണാം..

യുവനടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൗബിന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സലീം കുമാര്‍ എന്നിവര്‍ക്കൊപ്പം ദുല്‍ക്കര്‍ ഇരിക്കുന്ന ഒരു പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ലല്ലു എന്ന കഥാപാത്രമായാണ് ദുല്‍ക്കര്‍ ചിത്രത്തിലെത്തുന്നത്. ഒരു ചായക്കടയിലിരുന്ന് പതിവ് പോലെ സലീം കുമാര്‍ അവതരിപ്പിക്കുന്ന വീര കഥകള്‍ ദുല്‍ക്കറും കൂട്ടുകാരും കേള്‍ക്കുന്ന ഒരു രംഗമാണ് പോസ്റ്ററിലുള്ളത്.

അണിയറപ്പ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ പേജിലൂടെ പങ്കുവെച്ച പോസ്റ്റര്‍ കാണാം..

error: Content is protected !!