‘ഒരു അഡാര്‍ ലവ് ‘ ഓഡിയോ ലോഞ്ചിന് വിശിഷ്ട അതിഥിയായെത്തുന്നത് അല്ലു അര്‍ജുന്‍

കണ്ണ് ഇറുക്കി ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ വാര്യര്‍, ‘എടി പെണ്ണെ ഫ്രീക്ക് പെണ്ണെ’ എന്ന വൈറല്‍ ഗാനം എന്നിങ്ങനെ ഒമര്‍ ലുലു സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ മറ്റൊരു കൗതുകകരമായ വാര്‍ത്തയുമായാണ് ചിത്രത്തിലെ താരങ്ങള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഓഡിയോ ലോഞ്ച് നാളെ നടക്കാനിരിക്കെ ചടങ്ങില്‍ വിശിഷ്ട അതിഥിയായെത്തുന്നത് അല്ലു അര്‍ജുന്‍ ആണെന്നാണ് ഒമര്‍ ലുലു തന്റെ പേജിലൂടെ പറഞ്ഞിരിക്കുന്നത്. പ്രേക്ഷകരെ ഓഡിയോ ലോഞ്ചിന് ക്ഷണിച്ചുകൊണ്ട് ചിത്രത്തിലെ അഭിനേതാക്കളായ റോഷന്‍ റൗഫും പ്രിയയും ചേര്‍ന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നാളെ ഹൈദരാബാദിലെ ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക.

പ്രിയ അഡാര്‍ ലവ്വിലെ ഗാനത്തില്‍ അവതരിപ്പിച്ച കണ്ണിരുക്കല്‍ രംഗവം ഗണ്‍ കിസ്സും അല്ലു അര്‍ജുന്‍ തന്റെ മകനൊപ്പം അനുകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. തെലുങ്കില്‍ ‘ലവേഴ്‌സ് ഡേ’ എന്ന പേരിലും കന്നഡയില്‍ ‘ഒരു കിറുക്ക് ലവ് സ്റ്റോറി’യെന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

error: Content is protected !!