ഒടിയനിലെ പുതിയ ഗാനം ‘ മുത്തപ്പന്റെയുണ്ണീ ‘..വീഡിയോ കാണാം

മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ മുത്തപ്പന്റെയുണ്ണീ ഉണരുണര് ‘ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നന്ദു, സിദ്ദിഖ് നരെയ്ന്‍, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ഒരുക്കിയത് ഹരികൃഷ്ണനാണ്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.