ഒടിയനെ കീറിയ യുവാവിന് തേച്ചൊട്ടിച്ച് ഫാന്‍സ്… വീഡിയോ കാണാം…

കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ ലാല്‍ ഫാന്‍സിനെ ഏറ്റവും ചൊടിപ്പിച്ച കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വീഡിയോയായിരുന്നു. വീഡിയോ പരസ്യമായതോടെ ഈ ചെറുപ്പക്കാരനെ തപ്പി നടക്കുകയായിരുന്നു ലാലേട്ടന്‍ ഫാന്‍സ്. ഒടുവില്‍ ഇപ്പോള്‍ ആരാധകര്‍ തന്നെ മുന്‍കൈയ്യെടുത്ത് യുവാവിനെ കണ്ട് പിടിച്ച് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ്. യുവാവിനെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്ത് തെറ്റിന് മാപ്പ് പറയിക്കുകയും കൂടാതെ കീറിയ പോസ്റ്റര്‍ സ്വന്തമായി ഒട്ടിക്കാനുമാണ് ഇപ്പോള്‍  ഫാന്‍സ് പ്രവര്‍ത്തകര്‍ യുവാവിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്ററാണ് അദ്ദേഹം വലിച്ചുകീറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചുറ്റുപാടും നോക്കി പേടിയോടെയാണ് യുവാവ് പോസ്റ്റര്‍ വലിച്ചുകീറിയത്. പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുള്ള പേടിയുണ്ടല്ലോ, അതാണ് മോഹന്‍ലാല്‍ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആരാധകര്‍ രംഗത്തെത്തിയിരുന്നു. നിമയപരമായ നടപടി സ്വീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

error: Content is protected !!