‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വീഡിയോ ഗാനം കാണാം

‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാലാണ് ഗാനമാലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഒടിയനിലെ രണ്ടു ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ ഇതിന് മുന്നെ പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ ഇരുകൈകളും നീട്ടിയാണ് അത് സ്വീകരിച്ചത്. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.

പ്രകാശ് രാജ്, മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്,കൈലാഷ്,സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.