മാണിക്യന്റെ പുതിയ രൂപ ഭാവം ; ഒടിയന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജുമാണ് പ്രത്യക്ഷപ്പെടുന്നത്. മാണിക്യന്‍, രാവുണ്ണി, പ്രഭ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒടിയനിലെ നായികയായ മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

error: Content is protected !!