ഒടിയന്റെ കഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയില്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമേരിക്കയില്‍. ഒടിയന്റ രചയിതാവ് ഹരികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ഗില്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ മലയാള സിനിമയാണിത്. ഇത്തരമൊരു കഥ ലോകത്തെവിടെയും വന്നിട്ടില്ലെന്നും ഇനിയും വരാതിരിക്കാനാണ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

ഒടിയന്റെ 50 വര്‍ഷത്തെ ജീവിതമാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിനെ മുന്നില്‍ക്കണ്ടുതന്നെയാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ വില്ലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് പ്രകാശ് രാജാണ്. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ഒടിയന്റെ സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.

error: Content is protected !!