2.0യെ മായയിലാഴ്ത്തി മാണിക്യന്‍ … ഒടിയന്‍ ഇനി ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം..

 

കഴിഞ്ഞ ആഴ്ച വരെ ഐ എം ഡി ബി ലിസ്റ്റില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടായിരുന്ന ചിത്രമാണ് രജനികാന്തിന്റെ ബ്രഹമാണ്ഡ ചിത്രം 2.0. എന്നാല്‍ ഒടിയന്‍ എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം പുറത്തിറങ്ങിയതോടെ 2.0 റെയ്റ്റിങ്ങ് നിഷ്ഫലമായിരിക്കുകയാണ്.

നവംബര്‍ മാസം ആരംഭത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒടിയന്‍ 7,8 സ്ഥാനങ്ങളിലായി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് തെലുങ്ക് സിനിമകളായ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്, ടാക്‌സിവാല എന്നീ ചിത്രങ്ങളുടെ റിലീസ് അറിയിച്ചതോടെ ഒടിയന്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. ഏകദേശം രണ്ടാഴ്ചയോളം ഒടിയന്‍ ലിസ്റ്റില്‍ തന്നെ ഇല്ലായിരുന്നു.

 

 

പിന്നീട് നവംബര്‍ 18ാം തീയതി ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ”കൊണ്ടോരാം” പുറത്തിറങ്ങിയതോടെ ഒടിയന്‍ തന്റെ ഒടി വിദ്യകള്‍ പുറത്തെടുത്ത് തുടങ്ങി. ഗാനം പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ ഒടിയന്‍ ലിസ്റ്റില്‍ തിരിച്ചെത്തി. വെറും രണ്ട് ദിവസം പിന്നിടുമ്പോള്‍, ഇപ്പോള്‍ 1.5 മില്ല്യണ്‍ വ്യൂസുമായ് ഗാനം യൂട്യൂബില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചിത്രം ഇന്ന് ഐ എം ഡി ബി ലിസ്റ്റില്‍ ഇന്ത്യയില്‍ ആരാധകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ്. ഒടിയന്‍ എന്ന ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷയും മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന താരമൂല്യവും പോപ്പുലാരിറ്റിയുമാണ് ഇത് നമ്മുക്ക് കാണിച്ചു തരുന്നത്. ചിത്രം ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തുമ്പോള്‍ നമ്മളറിയാത്ത പലകളികളാണുമാണ് ഒടിയനും മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭയും പുറത്തെടുക്കാനിരിക്കുന്നത്.

ഐ. എം. ഡി. ബി ലിസ്റ്റ് കാണാന്‍ താഴത്തെ ലിങ്ക് സന്തര്‍ശിക്കുക.

https://www.imdb.com/title/tt6707906/?ref_=nv_sr_1