ഒടിയന്‍: ആപ്പ് ഉടന്‍ തിരിച്ചെത്തും

മലയാളികള്‍ക്ക് അധികം പരിചിതമല്ലാത്ത നൂതനമായ പ്രമോഷന്‍ രീതികളാണ് ഒടിയനായി സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി നവംബര്‍ 5 നു അണിയറ പ്രവര്‍ത്തകര്‍ ഒടിയന്‍ ആപ്പ് ഓണ്‍ലൈനില്‍ ലോഞ്ച് ചെയ്യുകയുണ്ടായി. മോഹന്‍ലാലിന്റെ പേജിലൂടെയായിരുന്നു ലോഞ്ചിങ്. എന്നാല്‍ ആപ്പ് ലോഞ്ച് ചെയ്തു ഒരു മണിക്കൂര്‍ തികയും മുന്‍പേ സെര്‍വര്‍ തകരാറിലായി. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ ഒരേ സമയം ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനാരംഭിച്ചതോടെയാണ് സെര്‍വര്‍ ഹാങ്ങായത്.

ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തത്. സെര്‍വര്‍ ഡൌണ്‍ ആയതോടെ ആപ്പ് ഓണ്‍ലൈനില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ ആരാധകര്‍ വിഷമിക്കേണ്ടതില്ലെന്നും പ്രശ്നം ഉടനെ പരിഹരിച്ച ശേഷം ആപ്പ് വീണ്ടും ഓണ്‍ലൈനില്‍ സജീവമാക്കുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. ഫാന്റസി ഗണത്തിലെത്തുന്ന ചിത്രത്തില്‍ ലാലേട്ടന്‍ വ്യത്യസ്ത ഗെറ്റപ്പുകളിനാണ് എത്തുന്നത്. മീശയില്ലാതെ ലാലേട്ടന്റെ മാസ്സ് നമ്പറുകള്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.
ചിത്രം ഡിസംബര്‍ മാസം 14 ആം തീയതി തിയേറ്ററുകളിലെത്തും.

error: Content is protected !!