എന്‍ടിആര്‍: കഥാനായകടു ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എന്‍ ടി രാമ റാവുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘എന്‍ടിആര്‍: കഥാനായകടു’ . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രാകുല്‍ പ്രീതിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ശ്രീദേവിയായിട്ടാണ്‌ രാകുല്‍ പ്രീത് ചിത്രത്തില്‍ വേഷമിടുന്നത്. റാണാ ദഗ്ഗുബാട്ടി, വിദ്യാ ബാലന്‍, പ്രകാശ് രാജ്, സുമന്ത് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍ടിആറിന്റെ മകന്‍ നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറായി വേഷമിടുന്നത്. എന്‍ടിആറിന്റെ ഭാര്യാ വേഷത്തില്‍ എത്തുന്നത് വിദ്യാ ബാലനാണ്. ചിത്രത്തില്‍ റാണാ ദഗ്ഗുബാട്ടിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.

error: Content is protected !!