ഒടുവില്‍ കല്ല്യാണക്കുറിയിലും പ്രകാശനെത്തി…

പ്രേക്ഷകരെ തന്റെ തനിമയാര്‍ന്ന ശൈലിയിലൂടെ കയ്യിലെടുക്കാനുള്ള സത്യന്‍ അന്തിക്കാടിന്റെ കഴിവിനെ കടത്തി വെട്ടിയ ഒരു കലാകാരന്റെ കഴിവാണ് ഞാന്‍ പ്രകാശന്റെ കല്യാണക്കുറിയില്‍
കലാശിച്ചത്. അതെ, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന, ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് സമാനമായ ഒരു കല്യാണിക്കുറിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫഹദ് ഫാസില്‍ അഭിനയിച്ച് ഫലിപ്പിച്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഒരു കല്യാണത്തിന് പങ്കെടുക്കുന്ന ഫഹദ് ഒപ്പിക്കുന്ന കള്ളത്തരങ്ങളാണ് ട്രെയലറില്‍. ഇതേ കള്ളത്തരങ്ങള്‍ ഒപ്പിച്ച് മറ്റൊരു
കല്യാണത്തിനെത്തുന്ന മറ്റൊരു  ചെറുപ്പക്കാരനെയാണ് കല്യാണക്കുറിയില്‍ കാണുന്നത്. ഒടുവില്‍ വിവാഹിതരാവുന്ന ഗിരിയുടെയും ഒമേഗയുടെയും കല്ല്യാണത്തിന് അടുത്തയാഴ്ച്ച
കാണാം എന്നു പറഞ്ഞ് കൊണ്ട് അയാള്‍ പോകുന്നു. എന്നാല്‍ കല്യാണക്കുറിക്ക് ആശംസകളുമായി ഫഹദ് ഫാസില്‍ തന്നെയെത്തിയത് കല്യാണംവിളിച്ചവര്‍ക്കും അത്ഭുതമായി. പിന്നീട് കല്യാണക്കുറി തന്റെ പേജിലൂടെ പങ്കുവെച്ച് സത്യന്‍ അന്തിക്കാടും നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സത്യന്‍ അന്തിക്കാട് പങ്കുവെച്ച പോസ്റ്റ് കാണാം….

 

error: Content is protected !!