സമുഹ മാധ്യമങ്ങളില്‍ തരംഗമായി നൈനിലെ ക്യാരക്ടര്‍ ഇന്‍ട്രോസ്…

പുതുവര്‍ഷത്തില്‍ പ്രിഥ്വിരാജ് നായകനായെത്തുന്ന ആദ്യ ചിത്രമാണ് ‘നൈന്‍’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഇന്‍ട്രോ വീഡിയുകളും ക്യാരക്ടര്‍ പോസ്റ്ററുകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ മലയാള സിനിമയെക്കുറിച്ചുള്ള തന്റെ സ്വപന്ങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രിഥ്വിരാജ്‌ തന്റെ സ്വന്തം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മമ്തയുടെയും വാമിഖയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രിഥ്വിരാജിന്റെ ആശയങ്ങളെ പിന്തുണച്ച് കൊണ്ടാണ് മമ്തയും തന്റെ കഥാപാത്രത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തിയത്. അതിന് ശേഷം മമ്തയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ‘അന്ന’ എത്ര കഥാപാത്രത്തെയാണ് മമ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ ‘ഗോദ്ധ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വാമിഖയുടെ ക്യാരക്ടര്‍ പോസ്റ്ററും പ്രിഥ്വിരാജ് തന്റെ പേജിലൂടെ പങ്കുവെച്ചു. ‘ഏവ’ എന്ന കഥാപാത്രത്തെയാണ് വാമിഖ അവതരിപ്പിക്കുന്നത്.

ആരാധകര്‍ക്ക് പ്രിതീക്ഷ ഇരട്ടിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്ലറും ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ് അണിയറപ്പ്രവരത്തകര്‍. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രിഥ്വി തന്റെ ഭാര്യ സുപ്രിയയുടെ പേരിലാണ് നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീതവും നടനും ഡിജെയുമായ ശേഖര്‍ മേനോന്‍ ആക്ഷന്‍ രംഗങ്ങളിലെ സംഗീതവും നിര്‍വ്വഹിക്കും. ചിത്രം ഫെബ്രുവരി ഏഴിനാണ് തിയ്യേറ്ററുകളിലെത്തുക. ക്യാരക്ടര്‍ പോസ്റ്ററുകള്‍ കാണാം…

error: Content is protected !!