‘നീയും ഞാനും’ ചിത്രത്തിലെ പുതിയ ഗാനം കാണാം

എ കെ സാജന്റെ സംവിധാനത്തില്‍ ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രമാണ് നീയും ഞാനും. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സലാവുദ്ദീന്‍ കേച്ചേരിയുടെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം നല്‍കിയിരിക്കുന്നത്.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കോഴിക്കോടും മുംബൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. കോക്കര്‍ ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ഗാനം കാണാം…

error: Content is protected !!