‘നീയും ഞാനും’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഷറഫുദ്ദീന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ അനു സിത്താരയാണ് നായികയായെത്തുന്നത്.

ഒരു അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എ കെ സാജനാണ്. സിജു വില്‍സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സുരഭി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. കോഴിക്കോട്ടും പരിസരത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.

കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.  എ കെ സാജന്‍ ഒരുക്കുന്ന ആദ്യത്തെ ഫണ്‍ മൂവിയാണ് ‘നീയും ഞാനും’.

 

error: Content is protected !!