ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ചിറകുകളുമായി നീരജ്…

ന്യൂ ഇയര്‍ വേളയില്‍ വ്യത്യസ്തമായ ഇന്‍സ്പിറേഷന്‍ സ്‌റ്റോറിയുമായെത്തിയിരിക്കുകയാണ് നീരജ് മാധവ്. ഒരുപാട് പരിമിതികളുമുള്ളപ്പോഴും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കുന്നവരെ അടയാളപ്പെടുത്തിയാണ് നീരജ് തന്റെ പുതിയ ചിത്രവുമായെത്തുന്നത്. ‘ചിറക്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ്.
നവാഗതനായ റിനീഷാണ് ചിറക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകരെ ആശംസിച്ചുകൊണ്ട് ‘ഇവര്‍ ചിറകടിച്ചുയരട്ടെ’ എന്ന് മോഹന്‍ലാല്‍ തന്റെ പോസ്റ്റിലൂടെ പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരു കാല്‍ നഷ്ടമായ നീരജിനെയാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചോ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ ഉളള വിവരം പുറത്തുവിട്ടിരുന്നില്ല. . അതേ സമയം ചിറകിനു പുറമെ, മാമാങ്കം തുടങ്ങിയ സിനിമകളും നീരജ് മാധവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. മാമാങ്കത്തില്‍ മമ്മൂക്കയ്ക്കൊപ്പം പ്രാധാന്യമുളെളാരു വേഷത്തിലാണ് നടന്‍ എത്തുന്നത്. സീറോ ക്ലോക്ക് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ് താഴെ…

error: Content is protected !!