നീരജ് മാധവ് ഇനി സംവിധാനത്തിലേക്കും

നടന്‍ നീരജ് മാധവ് സംവിധായകനാകാന്‍ ഒരുങ്ങുന്നു. അനിയന്‍ നവനീത് മാധവുമായി ചേര്‍ന്ന് ഒരു ചിത്രമൊരുക്കുകയാണെന്ന് നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രധാന്യം നല്‍കുന്ന ചിത്രമാണിത്. കൂടാതെ, സിനിമയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.

നീരജ് മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേര്‍ക്കെങ്കിലും അറിയാം ഞാന്‍ സംവിധായകനാവാന്‍ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സിനിമയില്‍ നിന്ന് മനസ്സിലാക്കിയതും പകര്‍ന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളില്‍ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊര്‍ജം തരികയായിരുന്നു. എനിക്ക് മുന്‍പേ അഭിനേതാവായി ആദ്യം സിനിമയില്‍ വന്ന അനിയന്‍ Navneeth Madhav അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തില്‍ പങ്കാളിയായി കൂടെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോര്‍ട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാം, നന്ദി.’