മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനില്‍ നയന്‍താരയും

മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടാണ് പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഈ പ്രൊജക്ട് നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ ഈ ചിത്രം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു പ്രധാനവേഷത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയുള്ള പൊന്നിയില്‍ സെല്‍വന്‍ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ കുറിച്ചുള്ളതാണ് ഈ കൃതി.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എംജിആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ ശെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

error: Content is protected !!