‘മലയുടെ മേലെക്കാവില്‍…’ നാദിര്‍ഷ ഈണമിട്ട ഗാനം കാണാം..

ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധായകനാവുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയിലെ പുതിയ ഗാനം പുറത്തുവിട്ടു. നാദിര്‍ഷയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഫ്‌സലാണ് ഗാനം ആലപിച്ചരിക്കുന്നത്. ദിലീപിന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു പ്രകാശനം. ‘മലയുടെ മേലെക്കാവില്‍…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രാജീവ് ആലുങ്കലിന്റേതാണ്. മുന്‍പ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ ആലപിച്ച ഗാനവും പുറത്തു വന്നിരുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

error: Content is protected !!