മോഹന്‍ലാലിന്റെ നായികയായി ഹണി റോസ് വീണ്ടും

നവാഗതനായ ജിബി ജോജു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യില്‍ നായികയായി ഹണിറോസ് എത്തുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് സിംഗപ്പൂരിലാണ് നടക്കുന്നത്. ഈ മാസം അവസാനത്തോടെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സിംഗപ്പൂര്‍ ഷെഡ്യൂള്‍ നടക്കും. ഏപ്രില്‍ അവസാനത്തോടെ ആയിരിക്കും പ്രധാന ലൊക്കേഷനായ തൃശൂരിലെ ഷെഡ്യൂള്‍ ആരംഭിക്കുക. എറണാകുളവും ചിത്രത്തില്‍ ലൊക്കേഷനായി ഉണ്ട്. രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

error: Content is protected !!