‘നെഞ്ചിനകത്ത്’…യൂട്യൂബില്‍ തരംഗമായി ലാലേട്ടന്റെ കൈരളി ടി എം റ്റി പരസ്യ ടീസര്‍…

പല രീതിയിലും ലാലേട്ടന്റെ വരവ് അദ്ദേഹത്തിന്റെ ആരാധകര്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായിരിക്കും ഒരു പരസ്യത്തിന്റെ ട്രെയ്‌ലറില്‍ ലാലേട്ടനെത്തുന്നതിന് ആരാധകര്‍ ആവേശം കൊള്ളുന്നത്. ‘ക്വീന്‍’ എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായ സംവിധായകന്‍ ഡിനു തോമസാണ് ഇങ്ങനെയൊരു വ്യത്യസ്ഥ ഐഡിയയുമായി എത്തിയിരിക്കുന്നത്. മോഹന്‍ ലാലിന്റെ പല ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച കൈരളി ടി എം റ്റി എന്ന കമ്പനിയാണ് തങ്ങളുടെ വന്‍ ബഡ്ജറ്റ് പരസ്യത്തിനായി ഇപ്പോള്‍ ലാലിനൊപ്പം ഒന്നിച്ചിരിക്കുന്നത്. ‘നെഞ്ചിനകത്ത്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ തന്റെ ആവേശം കൊള്ളിക്കുന്ന വരവുമായെത്തുമ്പോള്‍ പരസ്യത്തിന്റെ പൂര്‍ണ രൂപത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ടീസര്‍ കാണാം….

error: Content is protected !!