ഗോദക്ക് ശേഷം ബെയ്‌സിലിനൊപ്പം മിന്നല്‍ മുരളിയായി ടൊവീനൊ…

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവീനൊയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പോസ്റ്റര്‍ സംവിധായകന്‍ ബേസില്‍ ടൊവീനോയുടെ പിറന്നാള്‍ ദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. അദ്ദേഹത്തിനുള്ള സമ്മാനമെന്നോണമാണ് ബേസില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റര്‍ നടന്‍ ടൊവീനോയും തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘മിന്നല്‍ മുരളി’യെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു നാടന്‍ സൂപ്പര്‍ ഹീറോയാണ് താനിത്തവണയെത്തുന്നതെന്നും ചിത്രത്തിനായി കുറെ പണി ബാക്കിയുണ്ടെന്നും ടൊവീനൊ തന്റെ പോസ്റ്റിലൂടെ പറയുന്നു.

സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാത്രി ഒരു നാട്ടിന്‍ പുറത്തെ വഴിയിലൂടെ ഓടുന്ന രണ്ടു പേരെ ഒരു ഓട്ടോയുടെ മുകളിലൂടെ ചാടി പിന്തുടരുന്ന ടൊവീനൊയെയാണ് ചിത്രത്തില്‍ കാണുന്നത്. പേരിലുള്ള പോലെ തന്നെ നാട്ടും പുറത്തുകാരനായ മുരളിയെന്ന കഥാപാത്രത്തെ തന്നെയാണ് ടൊവീനൊ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബേസിലിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ നല്ലൊരു എന്റര്‍ടെയ്നറാകും ‘മിന്നല്‍ മുരളി’യും എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്ന സൂചന.

ബേസില്‍ പങ്കുവെച്ച പോസ്റ്റര്‍ താഴെ..

error: Content is protected !!