‘ഒരു ഹിമാലയന്‍ ലൗ സ്‌റ്റോറി’യുമായി ആഷിക് അബു..സിനിമയല്ല ഇത് പരസ്യമാണ്

വളരെയധികം ശ്രദ്ധ നേടിയ പരസ്യങ്ങളിലൊന്നായിരുന്നു ഫഹദ് ഫാസിലും ദിലീഷ് പോത്തനും അഭിനയിച്ച മില്‍മയുടെ പരസ്യം.ആഷിക് അബുവായിരുന്നു പരസ്യമൊരുക്കിയിരുന്നത്. ഇപ്പോള്‍ ആഷിക് അബു സംവിധാനം ചെയ്ത മില്‍മയുടെ രണ്ടാമത്തെ പരസ്യചിത്രം പുറത്തെത്തിയിരിക്കുകയാണ്. ‘ഒരു ഹിമാലയന്‍ ലൗ സ്‌റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന പരസ്യ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ശ്രീനാഥ് ഭാസി, ബേസില്‍ ജോസഫ്, വിശാഖ് നായര്‍, ജാഫര്‍ ഇടുക്കി, ആന്‍ സലിം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സ് ആണ് ഏജന്‍സി. രണദിവെയാണ് ഛായാഗ്രഹണം. യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. സൈജു ശ്രീധരന്‍ എഡിറ്റിംഗ്.

error: Content is protected !!