മിഖായേലിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ ഇറങ്ങി

നിവിന്‍ പോളിയെ നായകനാക്കി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മിഖായേലിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമ മോഹനാണ് നായിക. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മ്മിക്കുന്നത്. കൊച്ചിക്കും കോഴിക്കോടിനും പുറമേ ആഫ്രിക്കയിലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മിഖായേല്‍ ജനുവരിയില്‍ തിയേറ്ററുകളിലെത്തും.

error: Content is protected !!