മേരാ നാം ഷാജിയുടെ ചിത്രീകരണം ആരംഭിച്ചു..ലൊക്കേഷന്‍ വീഡിയോ കാണാം..

ആസിഫ് അലി, ബിജു മേനോന്‍, ബൈജു തടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മേരാ നാം ഷാജിയുടെ ചിത്രീകരണം ആരംഭിച്ചു. നാദിര്‍ഷയാണ് മേരാം നാം ഷാജി സംവിധാനം ചെയ്യുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി പറയുന്നത്. തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കോഴിക്കോട്ടെ ഷാജിയായി ബിജു മേനോനും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും എത്തുന്നു.ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് നാദിര്‍ഷ മേരാ നാം ഷാജിയുമായി എത്തുന്നത്. കട്ടപ്പനയില്‍ ഋത്വിക് റോഷന്റെ തമിഴ് പതിപ്പായ അജിത്ത് ഫ്രം അറുപ്പുകോട്ടെയും നാദിര്‍ഷ സംവിധാനം ചെയ്തിരുന്നു.സംവിധായകനായ ദിലീപാണ് മേരാ നാം ഷാജിയുടെ തിരക്കഥ രചിക്കുന്നത്. തമാശയും ആക്ഷനും സസ്‌പെന്‍സും ചേര്‍ന്ന ഒരു എന്റര്‍ടെയ്‌നറായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

error: Content is protected !!