മേരാ നാം ഷാജിയിലെ ‘മനസുക്കുള്ളെ’ ഗാനം കാണാം..

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘മനസുക്കുള്ളെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എമില്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും, രഞ്ജിത്ത് ഗോവിന്ദുമാണ്.

ഗാനം കാണാം..

മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ബിജു മേനോന്‍, ബൈജു, ആസിഫ് അലി, തുടങ്ങിയവരാണ് മൂന്ന് ഷാജിമാരായി എത്തുന്നത്. ശ്രീനിവാസന്‍, നിഖില വിമല്‍, മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി.സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്.

error: Content is protected !!