മേരാ നാം ഷാജിയില്‍ ജാവേദ് അലി പാടിയ ‘മര്‍ഹബ’ ഗാനം കാണാം..

പ്രശസ്ത ഗായകന്‍ ജാവേദ് അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം പുറത്തുവിട്ടു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലാണ് ജാവേദ് അലി പാടുന്നത്. ‘മര്‍ഹബാ’ എന്ന് തുടങ്ങുന്ന ഗാനം എമില്‍ മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ്മ, മുന്ന ഷൗക്കത്ത് അലി എന്നിവരുടേതാണ് വരികള്‍.

മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ബിജു മേനോന്‍, ബൈജു, ആസിഫ് അലി, തുടങ്ങിയവരാണ് മൂന്ന് ഷാജിമാരായി എത്തുന്നത്. ശ്രീനിവാസന്‍, നിഖില വിമല്‍, മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി.സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.