മീടൂ- റാണി മുഖര്‍ജിക്കെതിരെ യുവ നടിമാര്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മീടു ക്യാംപെയ്‌നെ കുറിച്ചുളള ബോളിവുഡ് നടിമാരുടെ ചര്‍ച്ചയാണ്. ഇതില്‍ എല്ലാവരു മീടുവിനെ അനുകൂലിക്കുമ്പോള്‍ ഒരു വേറിട്ട പ്രതികരണമായി റാണി മുഖര്‍ജി രംഗത്തെത്തിരിക്കുകയാണ്. താരത്തിനെതിരെ ബോളിവുഡ് നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. മീടു മൂവ്‌മെന്റിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം പര്യാപ്തരാകണമെന്നായിരുന്നു റാണി മുഖര്‍ജിയുടെ കമന്റ്.

‘ നിങ്ങള്‍ ശക്തരാണെന്നുള്ള വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളോട് നോ പറയാന്‍ സാധിക്കും. ആക്രമണങ്ങളില്‍ നിന്ന് സ്വയം ചെറുത്ത് നില്‍ക്കാനുളള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ പെണ്‍കുട്ടികള്‍ ആയോധനകല സ്വയം അഭ്യസിക്കണം. ആക്രമണങ്ങളില്‍ നിന്നുമുളള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ‘ റാണി പറഞ്ഞു.

ഇതിനെതിരെ യുവനടിമാരായ അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, ആലിയ ഭട്ട് എന്നിവര്‍ രംഗത്തെത്തി. റാണി മുഖര്‍ജിയുടെ ജീനു പോലെയല്ല എല്ലാ സ്ത്രീകളുടേയുമെന്നാണ് ദീപിക അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സ്വയം പ്രതിരോധിക്കണമെന്ന് പറയുന്നതെന്നും ദീപിക ചോദിച്ചു . ഇതേ അഭിപ്രായം തന്നെയായിരുന്നു അനുഷ്‌കയ്ക്കും ആലിയയ്ക്കും. റാണി മുഖര്‍ജിയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.